എറണാകുളം സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാർ കേരള തമിഴ്നാട് അതിർത്തിയിൽ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ എറണാകുളം സ്വദേശി ബിജുവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞില്ല.
പൊള്ളാച്ചി ആനമല പോലീസ് ലിമിറ്റ് ഗോവിന്ദപുരം ചെക്പോസ്റ്റിനു സമീപം ഗണപതിപാളയത്തിൽ വച്ചായിരുന്നു അപകടം. ബൈക്കുമായി ഇടിച്ച് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക