മലപ്പുറം: ലോഡ്ജില്‍ താമസിക്കാനെത്തിയ ആള് മുറിയിലെ ടിവിയുമായി മുങ്ങി. മലപ്പുറത്തെ തിരൂരിലാണ് സംഭവം. 21 ആം തീയതി വൈകീട്ട് അഞ്ച് മണിക്കാണ് ചേര്‍ത്തല സ്വദേശി മനേഷ് കുമാര്‍ എന്നയാള്‍ രണ്ട് ദിവസത്തേക്ക് മുറിയെടുക്കുന്നത്. ഡ്രൈവിങ് ലൈസന്‍സായിരുന്നു തിരിച്ചറിയല്‍ രേഖയായി നല്‍കിയിരുന്നത്.
എന്നാല്‍ മൂന്ന് ദിവസമായിട്ടും ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജീവനക്കാര്‍ മുറി തുറന്നു. മുറിക്കകത്ത് മനേഷ് കുമാര്‍ ഉണ്ടായിരുന്നില്ല. 32 ഇഞ്ചിന്റെ ടെലിവിഷന്‍ മോഷണം പോയെന്നും വ്യക്തമായി.
പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇന്നലെ രാവിലെ വലിയ കവറില്‍ ടിവി കടത്തുന്നത് കണ്ടെത്തിയത്. ഇയാളെ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക