തൃശൂര്‍: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നു നടന് സുരേഷ് ഗോപി. താരസംഘടനയായ അമ്മയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇപ്പോൾ ഞാൻ എംപി ആണ് ജനസേവനമാണ് തന്റെ ദൗത്യം. അത് നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എത്രയോ നാളുകളായി ‘അമ്മ’യില്‍ നിന്ന് നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാദ്ധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. താന്‍ വളരെ മര്യാദയ്ക്ക് ഒരു വശത്തുകൂടി ഒഴിഞ്ഞുമാറി ജീവിക്കുന്നയാളാണെന്നും ഉപദ്രവിക്കരുത് എന്നുമാണ് സുരേഷ്ഗോപി പ്രതികരിച്ചത്.
എന്നെയങ്ങ് ഒഴിവാക്കിയേക്കൂ. ഞാന്‍ സിനിമാ നടനേയല്ല എന്ന് നിങ്ങള്‍ കരുതിയാലും എനിക്ക് വിഷമമില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക