പ്രേതകഥകൾ കേൾക്കുന്നതും പ്രേതസിനിമകൾ കാണുന്നതും മനുഷ്യനെന്നും താല്പര്യമുള്ള കാര്യങ്ങളാണ്. പ്രണയം, ആക്ഷൻ എന്നീ പശ്ചാത്തലങ്ങളിലൊരുങ്ങുന്ന ചിത്രങ്ങളേക്കാൾ എന്തുകൊണ്ടോ പ്രേക്ഷകർക്കെന്നും കുറച്ച് കൂടുതൽ പ്രിയം പ്രേത സിനിമകളോടുള്ളതായിക്കാണാം. കുറച്ച് പേടിച്ചാലും സിനിമ കണ്ടിട്ട് തന്നെ കാര്യം എന്നാണ് ഇക്കാര്യത്തിൽ പ്രേക്ഷകരുടെ നിലപാട്. ഭാഷാവ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ പ്രേതസിനിമകൾ ഏറ്റെടുക്കുന്നത്. ഇതിനുദാഹരണമാണ് അനബെല്ലയും കൺജ്യൂറിങ്ങുമെല്ലാം. സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ചിത്രമാണ് കൺജ്യൂറിങ്. കൺജ്യൂറിങ് പറഞ്ഞത് കെട്ടുകഥയല്ല എന്നത് തന്നെയായായിരുന്നു ഇതിനു കാരണം. പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന നിരവധി രംഗങ്ങൾ കൺജ്യൂറിങ്ങിൽ ഉണ്ടെങ്കിലും പ്രേക്ഷകർ ഇന്നും നടുക്കത്തോടെ ഓർത്തിരിക്കുന്നത് വാലക്ക് എന്ന കന്യാസ്ത്രീയെ കുറിച്ചാണ്. ഇവർ എങ്ങനെ ദുരാത്മാവായി മാറിയെന്നത് പ്രേക്ഷകരുടെ മുന്നിൽ ഇന്നും ഒരു ചോദ്യചിഹ്നമാണ്. ഇതിനുള്ള മറുപടിയാണ് ‘ദി നൺ’.
കൺജ്യൂറിങിനും അനബെല്ലയ്ക്കും മുകളിലാകും ദി നൺ എന്നതിൽ സംശയമില്ല. കുറച്ച് ദിവസം മുൻപിറങ്ങിയ ദി നണിന്റെ ടീസർ ഇതുറപ്പിക്കുകയും ചെയ്യുന്നു. ടീസർ ഒരേ സമയം പ്രേക്ഷകനിൽ ആകാംഷയും ഭയവും നിറയ്ക്കുന്നു. ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന ഒരു കന്യാസ്ത്രീയുടെ മരണത്തിനു പിന്നിലെ രഹസ്യമന്വേഷിക്കാൻ മറ്റൊരു കന്യാസ്ത്രീയെയും വൈദികനെയും വത്തിക്കാൻ നിയോഗിക്കുന്നു. ദൗത്യത്തിനായി രണ്ടുപേരും റൊമാനിയയിൽ എത്തുന്നു. തുടർന്ന് ഇവർ നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് ദി നണിന്റെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക