കാലമെത്ര കഴിഞ്ഞാലും ഇന്നും മനസ്സിൽ ആവേശം നിറയ്ക്കുന്ന ഒരു പിടി നല്ല ചിത്രങ്ങൾ മലയാളത്തിനുണ്ട്. സാങ്കേതിക മികവും പ്രൊമോഷൻ തന്ത്രങ്ങളും തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അന്നത്തെ ചിത്രങ്ങൾ തന്ന ആവേശം ഇന്നത്തെ പലചിത്രങ്ങൾക്കും നമുക്ക് തരാൻ സാധിക്കുന്നില്ല. പുതുതലമുറയിൽ പെട്ടവർ പോലും അവർ ജനിക്കും മുൻപേയുള്ള മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളുടെ ആരാധകരാണ്.
സിനിമ റിലീസ് ആകുന്നതിന് തൊട്ട് മുമ്പ് ടീസറുകളും ട്രൈലെറുകളും ഇറക്കുന്ന പരിപാടികൾ ഇപ്പോഴുണ്ട്. സിനിമയുടെ ട്രൈലെർ കണ്ടിട്ടാണ് ഒട്ടുമിക്കവരും ആ ചിത്രം കാണാൻ കൊള്ളാവുന്നതാണോ എന്ന പ്രഥമ വിലയിരുത്തൽ നടത്തുന്നത്. ഇത്തരത്തിലുള്ള സ്റ്റൈലൻ ട്രൈലെറുകൾ നമുക്കെന്നെന്നും ആവേശമായി മാറിയ പഴയ ചിത്രങ്ങൾക്കുണ്ടായിരുന്നെങ്കിലോ? എന്നാൽ യൂട്യൂബിൽ തിരഞ്ഞാൽ പഴയ ചിത്രങ്ങൾക്കും ഇന്ന് ട്രൈലെറുകൾ സുലഭം. താരങ്ങളുടെ കടുത്ത ആരാധകരാണ് ഇതിനു പിന്നിൽ. ഇത്തരത്തിൽ ഒറിജിനലിനെപ്പോലും വെല്ലുന്ന ചില ഫാൻ മെയ്ഡ് ട്രൈലെറുകൾ കാണാം.
സ്ഫടികം
ആടുതോമ അന്നും ഇന്നും എന്നും മലയാളികൾക്കാവേശമാണ്. മുട്ടനാടിന്റെ ചങ്കിലെ ചോരകുടിച്ച് ശത്രുക്കളെ മുണ്ട് പറിഞ്ഞിടിക്കുന്ന ആ നല്ലവനായ താന്തോന്നിയെ മലയാളി ഉള്ളടത്തോളം കാലം മറക്കില്ല. സ്ഫടികത്തിന്റെ ഒരു കിടിലൻ ഫാൻ മെയ്ഡ് ട്രൈലെർ കാണാം.
വല്ല്യേട്ടൻ
മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി അഞ്ച് അനുജന്മാരുടെ ജ്യേഷ്ഠനായി അഭിനയിച്ച് പ്രേക്ഷകമനസിൽ വല്യേട്ടന്റെ സ്ഥാനം പിടിച്ചെടുത്ത ചിത്രമാണ് വല്ല്യേട്ടൻ. ട്രൈലെർ കാണാം.
മണിച്ചിത്രത്താഴ്
മലയാളത്തിലെ ക്ലാസ്സിക് സിനിമകളുടെ മുൻപന്തിയിൽ നിൽക്കുന്ന ഫാസിലിന്റെ മണിച്ചിത്രത്താഴിനുമുണ്ട് ഫാൻ മെയ്ഡ് ട്രൈലെർ.
ധ്രുവം
നരസിംഹ മന്നാടിയാരെ അറിയാത്ത മലയാളിയുണ്ടാകില്ല. ഹൃദയം നുറുങ്ങുന്ന വേദനയുമായി തന്റെ അനുജനെ കൊന്നവരെ തൂക്കിലേറ്റാൻ മന്നാടിയാർ നടത്തിയ യാത്രകളും നാം മറക്കില്ല. ഒടുവിൽ നീതിപീഠത്തിൽ നിന്നും നീതി ലഭിക്കില്ലെന്ന് മനസ്സിലായ മന്നാടിയാർ തന്റെ അനുജന്റെ ഘാതകർക്ക് സ്വയം ആരാച്ചാരാകുന്നു. ധ്രുവത്തിന്റെ ഫാൻ മെയ്ഡ് ട്രൈലെർ ഇതാ
ആറാം തമ്പുരാൻ
മലയാളിമനസ്സിലെ തമ്പുരാൻ മോഹൻലാൽ വെള്ളിത്തിരയിൽ തമ്പുരാനായി ജീവിച്ച ചിത്രമാണ് ആറാം തമ്പുരാൻ. ജഗന്നാഥൻ തമ്പുരാൻ ഇന്നും നമുക്കാവേശമാണ്. ആറാം തമ്പുരാൻ ട്രൈലെർ എങ്ങനെയുണ്ടാവുമെന്ന് നോക്കാം.
ക്ലാസ്സ്മേറ്റ്സ്
മലയാളത്തിന്റെ യുവനിര മുഴുവൻ അണിനിരന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ക്യാംപസ് ചിത്രമാണ് ലാൽജോസിന്റെ ക്ലാസ്സ്മേറ്റ്സ്. ഇന്നത്തെ പ്രമുഖ യുവനടന്മാരിൽ പലരും ഈ ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആരാധകവൃന്തത്തെ നേടിയെടുത്തതെന്ന് പറയാം. ക്ലാസ്സ്മേറ്റ്സിന് ഒരു ട്രൈലെർ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് നോക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക