വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മഹീന്ദ്രയുടെ കോമ്പാക്ട് എസ്യുവി നുവോസ്പോര്‍ടിനെ കമ്പനി പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്പോര്‍ട് വിപണിയില്‍ എത്തിയത്. എന്നാല്‍ ക്വാണ്ടോയെ പോലെ നുവോസ്പോര്ടിനും ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.
ആദ്യകാലങ്ങളില്‍ പ്രതിമാസം മുന്നൂറു യൂണിറ്റ് വില്പന വളരെ ബുദ്ധിമുട്ടി നുവോസ്പോര്‍ട് നേടിയെങ്കിലും ക്രമേണ മോഡല്‍ വാങ്ങാന്‍ ആളുകള്‍ വരാതെയായി.മെയ് മാസം ഒരൊറ്റ നുവോസ്പോര്‍ട് പോലും ഡീലര്‍ഷിപ്പുകളില്‍ എത്തിയില്ല. ഇതിനെത്തുടർന്ന് എസ്യുവിയുടെ ഉത്പാദനം കമ്പനി നിർത്തിവെച്ച്. ടിയുവി 300 -യുടെ പ്രചാരമാണ് നുവോസ്പോര്‍ടിന് അടിതെറ്റാനുള്ള മറ്റൊരു കാരണം.
ചെലവു കുറഞ്ഞ ചെറു എസ്യുവി സങ്കല്പത്തിന് മികച്ച നിര്‍വചനം നല്കാന് ടിയുവി 300 കഴിഞ്ഞതോടെ നുവോസ്പോര്‍ടിന്റെ സാധ്യതകള്‍ അസ്തമിച്ചു. ഇതാദ്യമായല്ല മോഡലുകളില്‍ മഹീന്ദ്ര പരാജയം രുചിക്കുന്നത്. മുന്‍പ് മഹീന്ദ്ര ക്വാണ്ടോ, മഹീന്ദ്ര വെരിറ്റോ വൈബ്, മഹീന്ദ്ര വൊയേജര്‍, സ്കോര്‍പിയോ ഗെറ്റ്എവെ എന്നീ മോഡലുകളും കമ്പനി നിര്‍ത്തലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക