ഫ്രാൻസിനെതിരായ ലോകകപ്പ് പ്രീക്വാർട്ടറിൽ മൂന്നിനെതിരെ നാലു ഗോളിന് മുന്നിൽ ഫ്രാൻസ്. ഗ്രീസ്മന്റെ പെനാൽറ്റിയിൽ ഫ്രാൻസാണ് ആദ്യം ലീഡ് നേടിയത്. പതിനെട്ടാം മിനിറ്റിലായിരുന്നു ഗോൾ. നാൽപത്തിയേഴാം മിനിറ്റിൽ ഡി മരിയ അർജന്റീനയെ ഒപ്പമെത്തിച്ചു.നാൽപത്തിയെട്ടാം മിനിറ്റിൽ മെസ്സിയുടെ ഒരു ഷോട്ട് വലയിലെത്തിച്ച് മെർക്കാഡോ അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ, എണ്ണം പറഞ്ഞൊരു ബുള്ളറ്റ് ഷോട്ടിലൂടെ വാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. അറുപത്തിനാലാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഫ്രാൻസിനെ പ്രതീക്ഷയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക