ഇന്ത്യയിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. അതുകൊണ്ടു തന്നെ ആധാർ കാർഡിൽ തെറ്റുകൾ കടന്നുകൂടുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത്തരത്തിൽ ആധാർ കാർഡിലുണ്ടാകുന്ന തെറ്റുകൾ നമുക്ക് വീട്ടിലിരുന്നു കൊണ്ട് ഓൺലൈനിലൂടെ എങ്ങനെ തിരുത്താമെന്ന് നോക്കാം.
ആധാര്‍ കാര്‍ഡിലെ എല്ലാ തെറ്റുകളും ഓണ്‍ലൈന്‍ വഴി തിരുത്താവുന്ന സംവിധാനം UIDAI നല്‍കിയിട്ടുണ്ട്. നിങ്ങള്‍ യുഐഡിഎഐ വെബ്സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ ആധാര്‍ കാര്‍ഡിലെ മിക്ക തെറ്റുകളും വീട്ടിലിരുന്നു തന്നെ തിരുത്താവുന്നതാണ്.
ആധാർ കാർഡിലെ അഡ്രസ്സിലെ തെറ്റുകൾ തിരുത്താം
ആദ്യം UIDAI വെബ്സൈറ്റിലേക്ക് പോവുക.
യുഐഡിഎഐ വെബ്സൈറ്റില്‍ ‘Address Update Request’ ഓണ്‍ലൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഒരു വെബ്പേജ് പുതിയ ടാബില്‍ തുറന്നു വരും. അടുത്തതായി ആധാര്‍ കാര്‍ഡ് വിലാസം, ഏരിയ പിന്‍കോഡ് വഴിയോ അല്ലെങ്കില്‍ വിലാസം വഴിയോ തിരുത്തേണ്ടതെന്ന് തീരുമാനിക്കുക. അടുത്ത പേജില്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം ‘Submit’-ല്‍ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്തതിനു ശേഷം, ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റുന്നതിന് ഇപ്പോള്‍ ശരിയായ മേല്‍വിലാസത്തിന്റെ തെളിവ് നല്‍കേണ്ടതാണ്. അതിനയി പാസ്പോര്‍ട്ട്, ഇന്‍ഷുറന്‍സ് പോളിസി, ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ്, ടെലിഫോണ്‍ ബില്‍ (ലാന്റ് ലൈന്‍), വസ്തുവക ടാക്സ് രസീതുകള്‍ എന്നിവ ഐഡി പ്രൂഫായി നല്‍കാം.
ബിപിഒ സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരിനു സമീപമുളള റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് ‘Submit’ എന്നതിലും ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക