ആരാധകർ ഏറെ കാത്തിരിക്കുന്ന തല അജിത്തിന്റെ ‘വിശ്വാസം’ പൊങ്കലിന് റിലീസ് ചെയ്യും. സംവിധയകാൻ സിരുത്തൈ ശിവ ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിൽ തല പ്രത്യക്ഷപ്പെടുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ തല നരയ്ക്കാതെയുള്ള രൂപത്തിലും അജിത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ സൂചന. ചിത്രത്തിൽ അജിത് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. ഇതിലൊരു കഥാപാത്രം പോലീസ് ഓഫിസറാണ്. നിരവധി ഷൂട്ടിംഗ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിൾ ക്ലബ്ബിൽ അജിത് പരിശീലനം നേടിയിരുന്നു.
വിശ്വാസത്തിൽ അജിത് ഗായകന്റെ റോളിലും എത്തുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളിലും ഈ താരജോഡികൾ ഒരുമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക