കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ ഗിരീഷ്കുമാറിന് കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എം വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസാണ് കൊല്ലപ്പെട്ടത്. ഭർത്താവായ വർഗ്ഗീസ് വിദേശത്താണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കിയ പ്രതി, ആലീസ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി കവർച്ച നടത്തുകയും തുടർന്ന് ആലീസിനെ മാനഭംഗപ്പെടുത്തിയതിന് ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.
മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കവേ സഹതടവുകാരിൽ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെക്കുറിച്ചുള്ള വിവരങ്ങൾ ഗിരീഷിന് ലഭിക്കുന്നത്.
പിണറായി ഇന്ന് രണ്ടാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിനായി യാത്ര തിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക