സൗദി അറേബ്യ മക്കാ സ്വദേശിനിയായ യുവതിയുടെ കാർ കത്തിച്ചു. സൽമ അൽ ഷെരീഫ എന്ന 31 കാരിയുടെ കാറാണ് കത്തിച്ചത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ പുലർച്ചെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിലൊരാൾ പെട്രോൾ കൊണ്ടുവരികയും രണ്ടാമൻ ഇയാളെ സഹായിക്കുകയുമായിരുന്നു. താൻ ഡ്രൈവിങ് ആരംഭിച്ചത് ഇഷ്ടപ്പെടാത്ത അയൽപക്കത്തെ യുവാക്കൾ കാറിന് മനപ്പൂർവം തീവയ്ക്കുകയായിരുന്നു എന്നാണ് സൽമ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കാറോടിക്കാൻ തുടങ്ങിയ ആദ്യദിനം മുതൽ തന്നെ താൻ പുരുഷന്മാരിൽ നിന്നും പരിഹാസമേറ്റു വാങ്ങുകയാണെന്നും അവർ പറഞ്ഞു.
ഇതിനിടെ വാഹനം നഷ്ടമായ സൽമയ്ക്ക് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു. പ്രശ്ന പരിഹാരമാകും വരെ സൽമയ്ക്ക് വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി.
തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ നാവിക ഉദ്യോഗസ്ഥൻ ഓക്സിജൻ കിട്ടാതെ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക