ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി നടി നിഷാ സാരംഗ്. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
ഉപ്പും മുളകും സംവിധായകനായ ഉണ്ണികൃഷ്ണന് പലപ്പോഴും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും സീരിയലില്‍ അഭിനയിക്കുന്ന വേളയില്‍ ശല്യം ചെയ്തപ്പോള്‍ താന്‍ ഇക്കാര്യം ശ്രീകണ്ഠന് നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞതായും നിഷ പറഞ്ഞു. എന്നാൽ ഇയാൾ വീണ്ടും ഇതുതുടർന്നെന്നും താരം പറഞ്ഞു.
താൻ വിദേശത്തു ഒരു പരിപാടിക്ക് പോവുന്നതിനായി അഞ്ച് ദിവസത്തെ അവധി സംവിധായകനോട് ചോദിച്ചിരുന്നു അത് തരികയും ചെയ്തതായിരുന്നു എന്നാൽ ഇപ്പോൾ അവധി തരാതെയാണ് വിദേശത്തു പോയതാണെന്നാണ് സംവിധായകൻ പറയുന്നതെന്നും കൂടതെ ശ്രീകണ്ഠൻ നായർ തനിക്ക് അവധി അനുവദിച്ചുകൊണ്ടുള്ള മെയിൽ അയച്ചിരുന്നെന്നും നിഷ പറഞ്ഞു. ഇതിന്റെ പേരിലാണ് ഇപ്പോൾ തന്നെ പുറത്താക്കിയിരിക്കുന്നതു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും താരം പറഞ്ഞു.
തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്നും മറ്റും പറഞ്ഞുണ്ടാക്കിയത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഷൂട്ടിങ് ലൊക്കേഷനിൽ ലിംവിഗ് ടുഗതര്‍ എന്ന് പറഞ്ഞ് നിരന്തരം പരിഹസിച്ചിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെയാണ് താന്‍ വിവാഹം കഴിച്ചത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന് പറഞ്ഞിരുന്നു. വ്യക്തമായ കാരണം പറയാതെയാണ് ഇപ്പോള്‍ തന്നെ ലൊക്കേഷനിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
https://www.facebook.com/reporterlive/videos/2202778963097725/
ഇനി മോശമായ പെരുമാറ്റം ഉണ്ടാവില്ലെന്ന് സംവിധായകനും ചാനലിൽ നിന്നും പറഞ്ഞാൽ മാത്രമേ ഇനി ഉപ്പും മുളകിലും അഭിനയിക്കുള്ളു എന്നും, ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക