പുതിയ സ്കോഡ ഒക്ടാവിയ RS ബുക്കിംഗ് വീണ്ടും ആരംഭിച്ചു. സ്കോഡയുടെ പെര്‍ഫോര്‍മന്‍സ് സെഡാന് ഇന്ത്യയില്‍ 26.78 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം ദില്ലി) വരുന്നത്.
2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഒക്ടാവിയ RS ലുള്ളത്. ഈ എഞ്ചിന് പരമാവധി 230 BHP കരുത്തും 350 NM Torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഡിഎസ്ജി ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഒക്ടാവിയ RS ന് 6.8 സെക്കന്‍ഡുകള്‍ മതി.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പരിഷ്കരിച്ച ക്രിസ്റ്റലീന്‍ ഹെഡ്ലാമ്ബ്, AFS അഡാപ്റ്റീവ് മുന്‍ ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് കാറിലെ പ്രത്യേകതകള്‍.
കറുപ്പ് പശ്ചാത്തലം ഒരുങ്ങുന്ന ബോഡി ഘടനകള്‍ ഒക്ടാവിയ RS ന്റെ സ്പോര്‍ടി ഭാവത്തെ കാര്യമായി സ്വാധീനിക്കും.
ബ്ലൈന്‍ഡ് സ്പോട് ഡിറ്റക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, പ്രെഡിക്ടീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, ട്രെയിലര്‍ അസിസ്റ്റ്, ഡയനാമിക് ഷാസി കണ്ട്രോള് എന്നിവയാണ് കാറിന്റെ സുരക്ഷാ ഫീച്ചറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക