സംസ്ഥാനത്ത് കടലാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പ്രവചിച്ചിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. റെഡ് അലർട്ടിന് പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 8 മണിയോടെ കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള യാത്രകളും പൂർണ്ണമായി ഒഴിവാക്കണമെന്നും മീൻപിടുത്ത ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു എങ്കിലും തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നായിരുന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക