പ്രീ സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. സന്ദേശ് ജിംഗാന്, സി കെ വിനീത് എന്നിവര്‍ക്കു പുറമെ ധാരാളം പുതുമുഖങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ടീം.
രാജ്യാന്തരതലത്തില്‍ ഇന്ത്യയെ പ്രീ സീസണ് ഫുട്ബോള്‍ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടാ യാരിസ് ലാലിഗ വേള്‍ഡ് അവതരിപ്പിക്കുന്നത്. ക്ലബ് സ്ഥാപിച്ച് 88 വര്‍ഷങ്ങള്‍ക്കിടയില്‍ യൂറോപ്പ് വിട്ട് മറ്റൊരിടത്ത് ജിറോണ എഫ് സി കളിക്കുന്നത് ഇതാദ്യമാണ്.ഈ മാസം 24ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും മെല്‍ബണ്‍ സിറ്റി എഫ് സിയുമായാണ് ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക