ഓണര്‍ 9 ലൈറ്റ് സ്മാര്‍ട്ഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ്. ‘ഫ്ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്സി’ ന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകുന്നത്. ഫോണിന്റെ യഥാര്‍ത്ഥ വില 13,999 രൂപയുള്ളത് 10,999 രൂപയാക്കിയിരിക്കുകയാണ്.
പതിനയ്യായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ സ്റ്റൈല്‍ മന്നനാണ് ഓണര്‍ 9 ലൈറ്റ്. പ്ലാസ്റ്റിക്, മെറ്റല്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രീമിയം ഹാന്‍ഡ്സെറ്റുകളിലേത് പോലെ പിന്നില്‍ തിളങ്ങുന്ന ഗ്ലാസ് പാനലാണ് ഫോണിലുള്ളത്. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ് സഫയര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, ഗ്ലേഷ്യര്‍ ഗ്രേ എന്നിവയാണ് അവ.
കൈയില്‍ ഒതുങ്ങിയിരിക്കുന്ന വിധത്തിലാണ് ഓണര്‍ 9 ലൈറ്റിന്റെ രൂപകല്‍പ്പന. ഭാരം കുറഞ്ഞ ഫോണിന്റെ കനവും താരതമ്യേന കുറവാണ്. ഓണര്‍ 9 ലൈറ്റ് ഏറ്റവും മികവ് പുലര്‍ത്തിയിരിക്കുന്നത് ക്യാമറകളുടെ കാര്യത്തിലാണ്. ഫോണില്‍ മുന്നിലും പിന്നിലും 13 എം പി + 2 എംപി ക്യാമറകളുണ്ട്. എഫ് എം , ബ്ലൂടൂത്ത് 4.2, വൈഫൈ, ഫോർജി വോൾട്, മുതലായവയമാണ് മറ്റ് പ്രധാന സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക