തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ട്വീറ്റുകള്‍ ചെയ്യുന്ന വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടേതെന്ന പേരില്‍ നിരവധി ട്വീറ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്ന് വരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി. സൈബര്‍ ഡോം അന്വേഷണം തുടങ്ങി.
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധം എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വ്യാജന് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക