ടെലികോം റെഗുലേറ്ററി അതോറിറ്റി വികസിപ്പിച്ച ഡി എൻ ഡി ആപ്പ് ആറ് മാസത്തിനകം ഐഫോണിൽ ലഭ്യമാക്കിയില്ലെങ്കിൽ ആപ്പിളിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്.
മൊബൈൽ ഓപ്പറേറ്റർമാർക്കും ഐഫോണിലേക്കുള്ള സേവനം ഒഴിവാക്കാൻ നിർദ്ദേശം നൽകുമെന്നാണ് സൂചന. ഡി എൻ ഡി ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഫോണിലേക്ക് വരുന്ന കോളുകളും സന്ദേശങ്ങളും ട്രായിക്ക് നിരീക്ഷിക്കാൻ സാധിക്കും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ വിസമ്മതിക്കുന്നത്.
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സാപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക