ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ചൊവ്വാഴ്ച സംസ്ഥാനവ്യാപക ബന്ദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈഎസ് ജഗമോഹന്‍ റെഡ്ഡി അറിയിച്ചു.
സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. ദേശീയ തലത്തില്‍ ഏതു പാര്‍ട്ടിയുമായും കൂട്ടുചേരുമെന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവി മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക