അമ്പലപ്പുഴ: ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന് പിടിയില്‍. തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാമ്പള്ളിയില് അബ്ദുള്‍ സലാമി(69)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ഒന്‍പതിനായിരുന്നു സംഭവം നടന്നത്. ടി.വി കാണാനായി അബ്ദുള്‍ സലാമിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക