എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ് ഡി പി ഐ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനായി വച്ച് നൽകുന്ന വീടിന്റെ തറക്കല്ല് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാപിച്ചു.
കൊട്ടക്കാമ്പൂരിന് സമീപം 10 സെന്റ് സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്. മൂന്ന് മാസത്തിനകം വീടിന്റെ നിർമ്മാണം പൂർത്തിയാകും. നാട് മുഴുവൻ അഭിമന്യുവിന്റെ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് കോടിയേരി അഭിമന്യുവിന്റെ അച്ഛന് വാക്കു നൽകി.
എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളും കൊണ്ടാണ് അഭിമന്യുവിന്റെ കുടുംബത്തിനായി വീട് നിര്‍മ്മിക്കുന്നത്. മന്ത്രി എംഎം മണി,സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയും കൊടിയേരിയോടൊപ്പം അഭിമന്യുവിന്റെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക