പശുക്കടത്താരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാജസ്ഥാനിലെ ആൾവാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ അക്ബർ ഖാന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്.
കൈകാലുകളിലെ എല്ലുകൾ ഒടിഞ്ഞിരുന്നു, ശരീരത്തിൽ ആഴത്തിലുള്ള 12 മുറിവുകൾ, ആന്തരികായവങ്ങൾക്ക് ക്ഷതം തുടങ്ങി മനുഷ്യ മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
കൊലപാതകവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് സൂചന. അക്ബറിന് കൃത്യസമയത്ത് വൈദ്യസഹായമെത്തിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക