സാമൂഹിക മാധ്യമങ്ങളിൽ താരമായി മാറിയ ഹനാനെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചർച്ചകൾ നടക്കുന്നതിനിടയിൽ ഹനാൻ പാടിയ നോട്ടില്ലാ പാത്തുമ്മ എന്ന ആൽബം ഇപ്പോൾ വൈറലായിരിക്കുകയാണ്. നോട്ടു നിരോധന സമയത്തുള്ള മലയാളികളുടെ ജീവിതമാണ് ആൽബത്തിന്റെ ഇതിവൃത്തം.
ആലാപനത്തിന് പുറമെ ആൽബത്തിന്റെ വരികളെഴുതിയതും സംഗീതം നല്‍കിയതുമെല്ലാം ഹനാൻ തന്നെയാണ്. ‘മീന്‍കച്ചവടം മാത്രമല്ല, കേട്ടോ പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും’. എന്ന കുറിപ്പോടെയാണ് രണ്ട് വർഷം മുമ്പ് യൂട്യൂബിൽ റിലീസായ ഗാനം ഇപ്പോള്‍ തരംഗമാകുന്നത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞില്ല; വേദിയിൽ പൊട്ടിക്കരഞ്ഞ് എംഎൽഎ പ്രതിഭ ഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക