റോഡുകളുടെ ശോച്യാവസ്ഥ തന്നെക്കൊണ്ട് പരിഹരിക്കാൻ പറ്റാത്ത വിഷമം പറഞ്ഞ് പൊതുവേദിയിൽ വികാരാധീനയായി കായംകുളം എംഎൽഎ യു പ്രതിഭ.
“ഭരണപക്ഷ എം എൽ എ ആയിട്ടുപോലും റോഡുകളുടെ ശോചനീയാവസ്ഥ തനിക്ക് പരിഹരിക്കാൻ കഴിഞ്ഞില്ല. സർക്കാർ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ട് പോലും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരെ കാരണം പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അപകടങ്ങൾ കണ്ട മനസ്സ് മരവിച്ച് ജില്ലാകളക്ടർക്ക് തുറന്ന കത്തെഴുതേണ്ടി വന്നയാളാണ് ഞാൻ. ഭരണപക്ഷ എം എൽ എ ആയ ഞാൻ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വേ കത്തിൽ എഴുതേണ്ടി വന്നു.” ; പ്രതിഭ പറഞ്ഞു.
ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
ശബരിമല സ്ത്രീപ്രവേശനം; ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ട; പി സി ജോര്‍ജ്ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക