ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2395 അടിയായി ഉയർന്നതിനെ തുടർന്ന് രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ ഒരു ഷട്ടർ മാത്രം ഉയർത്തി പരീക്ഷണ തുറക്കലിന് ഡാം സേഫ്റ്റി അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്. നടുവിലെ ഷട്ടർ 40 സെൻറ്റി മീറ്റർ രണ്ട് മണിക്കൂറാണ് തുറക്കുക.
എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.ജലനിരപ്പ് 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശമായ റെഡ് അലർട്ട് നൽകും. നദീതീരമേഖലകളില് അനൗണ്സ്മെന്റ് നടത്തി ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക