പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തി കൊലപ്പെടുത്തിയ നിമിഷ എന്ന വിദ്യാർത്ഥിനിയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്ന് വൈകീട്ട് നാലരയോടെ കിഴക്കമ്പലം പഞ്ചായത്തിലെ എടത്തിക്കാടുള്ള നിമിഷയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മുഖൈമന്ത്രിയോടൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്, ജില്ലാക്കമ്മിറ്റി അംഗം എന്‍ സി മോഹനന്, സിബി ദേവദര്‍ശന്‍, കോലഞ്ചേരി ഏരിയ സെക്രട്ടറി സി കെ വര്‍ഗീസ്, പെരുമ്ബാവൂര്‍ ഏരിയ സെക്രട്ടറി പി എം സലീം എന്നിവരുമുണ്ടായിരുന്നു. നേരത്തെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും നിമിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
മോഹൻലാൽ വിഷയത്തിലെ പ്രതിഷേധം; സി എസ് വെങ്കിടേശ്വരന് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് രാജി വച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക