കനത്ത മഴയെത്തുടർന്ന് നാളെ നടത്തേണ്ടിയിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്സാമിനേഷന് അറിയിച്ചു. പുതുക്കിയ തിയ്യതി പിനീട് അറിയിക്കും.
അതേ സമയം വ്യാഴാഴ്ച മുതലുള്ള പരീക്ഷകള്‍ മുടക്കമൊന്നുമില്ലാതെ പഴയ ടൈംടേബിള്‍ പ്രകാരം നടക്കും. നാളെയായിരുന്ന ഹയര്‍ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ തുടങ്ങേണ്ടിയിരുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷയായതിനാല്‍ തന്നെ ഇത് കുട്ടികളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കില്ല.
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിമിഷയുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക