തിരുവനന്തപുരത്തെ അമ്മമാർക്ക് ഇനി ആ കാര്യമോർത്ത് നോ ടെൻഷൻ. അമ്മമാരുടെ സൗകര്യത്തിനായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ നിർദ്ദേശിച്ചു.
സ്ത്രീകൾ കൂടുതലായെത്തുന്ന ഷോപ്പിംഗ് സെന്ററുകൾ, മ്യൂസിയം, സിറ്റി കോർപറേഷൻ ഓഫീസുകൾ എന്നിവടങ്ങളിലായിരിക്കും മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കസേര, എയർ കണ്ടീഷണർ/ഫാൻ, ചവറ്റുകുട്ട, വാഷ് ബേസിൻ എന്നീ സംവിധാനങ്ങളോട് കൂടിയ ചെറുമുറികളാകും മുലയൂട്ടൽ കേന്ദ്രങ്ങളായി ഒരുക്കുക.
മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
പുസ്തകം കൈയിലെടുത്ത പെൺകുട്ടികളെയാണ് തീവ്രാവാദികൾക്ക് ഭയം; മലാല
പ്രതികരിക്കാൻ ഇവിടെ എഴുതുക