മോട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാവ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി തമ്പാനൂർ കേന്ദ്രീകരിച്ച് പന്തം കൊളുത്തി പ്രതിഷേധം നടത്തി സമരം ആരംഭിക്കും.
താലൂക്ക് കേന്ദ്രങ്ങളിൽ 7 ന് രാവിലെ തൊഴിലാളികൾ പ്രകടനം നടത്തും.
ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ, ലോറി, മിനിലോറി ഉൾപ്പടെയുള്ള വാഹനങ്ങളും മൊബൈൽ വർക്ക്ഷോപ്പ്, സ്പെയർ പാർട്സ് വിപണന ശാലകൾ, വാഹന ഉടമകൾ തുടങ്ങിയവവരും പണിമുടക്കിൽ പങ്കെടുക്കും.
ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക