മധ്യപ്രദേശിൽ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് തൗഹിദ് എന്ന യുവാവിനാണു കോടതി പരമാവധി ശിക്ഷ വിധിച്ചത്.
ഏപ്രില്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ രണ്ടരവയസുകാരിയെ തൗഹിദ് പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍കേട്ട് കുട്ടിയുടെ അമ്മ എത്തിയപ്പോള്‍, പ്രതി കുഞ്ഞിനെ പീഡിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് അമ്മ ആളുകളെ വിളിച്ചുകൂട്ടി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസത്തിനുള്ളില്‍ കോടതി വാദം പൂര്‍ത്തിയാക്കി. 18 സാക്ഷികളെ കോടതി വിസ്തരിച്ചു. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണു കേസില്‍ വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക