മുള്ളുമലയിലെ ആദിവാസി കോളനിയിലുള്ളവർക്ക് ഇത്തവണത്തെ ഓണം പട്ടിണിയില്ലാതെ സമ്പൽ സമൃദ്ധിയിൽ ആഘോഷിക്കാം. കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവുമെത്തി. സൗഹൃദ ദിനത്തിൽ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ഓണക്കോടിയുമാണ് ഇവർ എത്തിച്ചത്.
അംഗനവാടി കുട്ടികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ കൈമാറി. നാലുപേരറിയാന്‍ കൂടെ ക്യാമറാമാനെയൊന്നും കരുതിയിരുന്നില്ല കണ്ടുനിന്ന ഒരാളെടുത്ത ഫോട്ടോയാണ് ഇത്- നടനും സംവിധായകനുമായ ആര്യന് കൃഷ്ണ മേനോന് പറയുന്നു. നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക