ശക്തമായ മഴ തുടരുന്ന കണ്ണൂരിൽ ഉരുൾപൊട്ടലിൽ മരണം രണ്ടായി. ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൂടാതെ ഇടമലയാറില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ദുരന്തനിവാരണ അതോറിറ്റി വേണ്ട സുരക്ഷ ഒരുക്കിയതായും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക