മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍.വി.ദേശ് ശക്തിയെന്ന് സൂചന.
ഇറാക്കിലേക്ക് പോവുകയായിരുന്ന കപ്പലിനോട് അപകടത്തെ തുടര്‍ന്ന് യാത്ര നിര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. കപ്പല്‍ നിലവില്‍ മംഗലാപുരം തീരത്ത് നങ്കുരമിട്ടിട്ടുണ്ടെന്നാണ് സൂചന. പരിശോധനകള്‍ക്ക് ശേഷം മാത്രമേ അപകടമുണ്ടാക്കിയത് ഈ കപ്പലാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക