ഇടമലയാര്‍ : മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടി അണക്കെട്ട് തുറന്നു വിടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഷട്ടര്‍ ഒരു മണിക്കൂറോളം തുറക്കാനാണ് സാധ്യത.
169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇപ്പോള്‍ 168.2 മീറ്റര്‍ ജലനിരപ്പാണുളളത്. ഡാം തുറന്നാല്‍ 164 ഘനമീറ്റര്‍ വെളളം പെരിയാറിലേക്ക് ഒഴുക്കി വിടും.
അതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അഞ്ചു മുതല്‍ ആറു മണിക്കൂറുകൊണ്ട് അണക്കെട്ടിലെ വെള്ളം ആലുവയിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
ഇതിന് മുന്‍പ് 2013 ലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അന്ന് 900 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്.
അതേ പോലെ പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറക്കുകയാണെങ്കില്‍ ചാലക്കുടി പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക