സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ പല ശുദ്ധജല പദ്ധതികളെയും ബാധിച്ചിട്ടുണ്ടെന്നും കുടിവെള്ളത്തിന് പോലും ദൗർലഭ്യമുണ്ടാകാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
“ശക്തമായ കാലവർഷം സംസ്ഥാനത്തെ പല ശുദ്ധജല പദ്ധതികളേയും ബാധിച്ചിട്ടുണ്ട്. ഉപകരണങ്ങൾക്ക് സംഭവിച്ച കേടുപാട് പരിഹരിക്കാൻ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട്. എന്നാൽ നദികളിൽ വെള്ളം ഉയരുന്നത് ഈ പ്രവർത്തനത്തിന് വിലങ്ങുതടിയാണ്.അതിനാൽ പലയിടത്തും ശുദ്ധജല വിതരണം മുടങ്ങിയേക്കും. സാഹചര്യത്തിനനുസരിച്ച് ജല ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.” ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക