വിനോദ സഞ്ചാരത്തിന്റെ പേരിൽ അപകടം തേടി ഇപ്പോൾ മൂന്നാറിലേക്ക് പോകേണ്ടതില്ലെന്നും ഇത് വിനോദ സഞ്ചാരത്തിന് പറ്റിയ സമയമല്ലെന്നും മുന്നറിയിപ്പ് നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബലിത്തർപ്പണത്തിനായി പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രളയജലത്തിലിറങ്ങരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.
കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയിട്ടില്ല. ചെറുതോണി ഡാം തുറന്നിട്ടുണ്ട്. വിനോദസഞ്ചാരത്തിനു പറ്റിയ സമയമല്ല. അപകടം തേടി പോകരുത്. സുരക്ഷയ്ക്ക് മുൻതൂക്കം കൊടുക്കണം.
അതു പോലെ ബലി തർപ്പണത്തിനു പോകുന്നവർ ജാഗ്രത പുലർത്തണം. പ്രളയ ജലത്തിൽ ഇറങ്ങരുത്. അടുത്തുള്ള ക്ഷേത്രങ്ങളിൽ ബലി തർപ്പണ സൗകര്യമുണ്ടെങ്കിൽ അവിടെ പോകുക. മുൻകരുതൽ കൊണ്ട് മാത്രമേ രക്ഷ ഉറപ്പാക്കാനാകൂ.
നിലവിൽ അസാധാരണ സാഹചര്യമാണെങ്കിലും നമുക്ക് അതിജീവിക്കാനാകും. സുരക്ഷാ സേനയുടെ നിർദ്ദേശങ്ങൾ അവഗണിക്കരുത്.
https://www.facebook.com/kadakampally/posts/2011420478902872
പ്രതികരിക്കാൻ ഇവിടെ എഴുതുക