മാധ്യമപ്രവർത്തക സാഗരിക ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്ത ആസ്പദമാക്കിയുള്ള സിനിമയിൽ വിദ്യാബാലൻ ഇന്ദിര ഗാന്ധിയായി വേഷമിടുന്നു. ചിത്രം വെബ് സീരീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക.
സാഗരിക ഘോഷിന്റെ പുസ്തകത്തിന്റെ സിനിമാ അവകാശം വാങ്ങിയിരുന്നത് വിദ്യാ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നായിരുന്നു.
‘ഒരു സിനിമയില്‍ ഒതുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉള്ളതു കൊണ്ട് ഞങ്ങള്‍ അതൊരു വെബ് സീരീസ് ആക്കാന്‍ തീരുമാനിച്ചു. എത്ര സീസണുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല. ധാരാളം ഗവേഷണം ചിത്രത്തിന് ആവശ്യമായിട്ടുണ്ട്. ഒരുപാട് രേഖകള്‍ ഉള്ളതുകൊണ്ട് തന്നെ തിരക്കഥ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കും. അതുകൊണ്ട് തന്നെ വെബ് സീരിസ് എപ്പോള്‍ ആരംഭിക്കുമെന്നും പറയാനാവില്ല.
ഞങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ അനുവാദം ആവശ്യപ്പെട്ടിട്ടില്ല. പുസ്തകത്തെ ആസ്പദ മാക്കിയാണ് ചിത്രം. അത് ചിത്രീകരിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്. കുടുംബത്തിന്റെ അവകാശം ആവശ്യമില്ലെന്നും’ വിദ്യ പറഞ്ഞു. റോണി സ്ക്രൂവാലയാണ് ഈ വെബ് സിരീസ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക