മഴക്കെടുതിയില്‍ കേരളത്തിനൊപ്പം നടൻ ദിലീപും. ദുരിതാശ്വാസ ക്യാംപിലേക്കായി വസ്ത്രം വാങ്ങുന്ന ദിലീപിന്റെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
ടൊവിനോ തോമസടക്കമുള്ളവര്‍ സജീവമായി രംഗത്തിറങ്ങിയപ്പോള്‍ ദിലീപ് എവിടെയാണെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ ആരാധകരായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങുന്ന ദിലീപിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം ആരാധകർക്ക് ലഭിച്ചത്.
പ്രളയത്തിലകപ്പെട്ട കേരളജനതയെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. ബോളിവുഡ്, ടോളിവുഡ് ഭേദമന്യേ സഹായങ്ങള്‍ പ്രവഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങള്‍ തങ്ങളാല്‍ക്കഴിയാവുന്ന തുക നല്‍കിയിട്ടുണ്ട്.
ഇതുവരെ എവിടെയായിരുന്നുവെന്നായിരുന്നാണ് പലരും ചോദിച്ചിട്ടുള്ളത്. പൊതുവെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുള്ള താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് താരത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
https://www.facebook.com/DileepOnlineCom/posts/1793405094040916
പ്രതികരിക്കാൻ ഇവിടെ എഴുതുക