ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പുയർന്നതോടെ കക്കി അണക്കെട്ടിന്റെ ഭാഗമായി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയര്‍ത്തിയത്.
പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഇന്ന് രാവിലെ വരെ ആനത്തോട് അണക്കെട്ടില്‍നിന്നും 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിയിരുന്നത്. പിന്നീട് ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ വീണ്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക