പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ അകമഴിഞ്ഞ് സഹായിക്കുകയാണ് ഏവരും. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും നൽകുന്ന 250 രൂപയ്ക്ക് മുകളിലുള്ള സംഭവനയ്ക്ക് സ്വന്തം നിലയ്ക്ക് 500 രൂപ അധികമായി നൽകുമെന്ന വാഗ്ദാനവുമായി സിറ്റി ബാങ്ക് മുന്നോട്ട് വന്നിരിക്കുകയാണ്.
സിറ്റി ബാങ്ക് കാർഡ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ട്രാൻസ്ഫർ ചെയ്യുമ്പോഴാണ് ഈ സേവനം ലഭ്യമാകുക. സെപ്തംബര് 15 വരെ ഈ സേവനം ലഭ്യമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പണമടയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക