ബ്ലീച്ചിങ് നമ്മുടെ മുഖത്തിന് പെട്ടന്നുള്ള തിളക്കം നൽകുന്നു. എന്നാൽ ചെമിക്കലുകൾ അടങ്ങിയ ബ്ലീച്ചിങ് പതിവായി ചെയ്യുന്നത് ചർമ്മത്തെ ദോഷകരമായി ബാധിക്കും. എന്നാൽ പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ വച്ച് തന്നെ ചെയ്യാൻ പറ്റുന്ന ഒരു ആയുർവേദിക് ബ്ലീച്ച് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ചെറുനാരങ്ങാനീര് — ഒരു ടീസ്പൂൺ
പശുവിൻപാൽ (തണുപ്പിച്ചത്)— ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി — ഒരു ടീസ്പൂൺ
ചെറുപയർപ്പൊടി — ഒരു ടീസ്പൂൺ
പൊടിയുപ്പ് — ഒരു നുള്ള്
ചെയ്യേണ്ട വിധം
ചേരുവകൾ കൂട്ടി യോജിപ്പിച്ചു മുഖത്തു ഫെയ്സ്പാക്കായി ഇടുക.
അര മണിക്കൂർ കഴിഞ്ഞു ചെറുചൂടുവെള്ളവും കടലപ്പൊടിയും ഉപയോഗിച്ചു കഴുകിക്കളയുക.
ഇതുമൂലം മുഖത്തെ മൃതകോശങ്ങൾ ഇളകി മുഖം ബ്ലീച്ച് ചെയ്യപ്പെടുന്നു.
ഇങ്ങനെ പത്തു ദിവസം ചെയ്താൽ പുള്ളിക്കുത്തുകളും അടയാളങ്ങളും ഇല്ലാതായി മുഖത്തിനു ഭംഗി കൈവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക