പ്രളയദുരന്തത്തിൽ എല്ലാനഷ്ടപെട്ടവർക്കായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചലച്ചിത്ര താരങ്ങളായ സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നൽകിയത് 40 ലക്ഷം രൂപ.
താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു.എണ്‍പതുകളില്‍ സിനിമാ മേഖലയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കു പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്ന് സംഭാവന കൈമാറിയശേഷം താരങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക