കേരളത്തിൽ എലിപ്പനി ബാധിച്ച് നിരവധി പേരാണ് ഇതുവരെ മരിച്ചത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. മുറിവേറ്റവർ വെള്ളത്തിൽ ഇറങ്ങാതിരിക്കുക എന്നതാണ് ആദ്യത്തെ പ്രതിരോധം. എലിപ്പനി തടയാനുള്ള മാർഗങ്ങൾ നോക്കാം.
എലിപ്പനി എങ്ങനെ തടയാം
1. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്
2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്) കാലുറയും ധരിക്കുക. അവ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക.
3. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക
4. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക
5. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക
6. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.
ഇനി എലിപ്പനിയുടെ ലക്ഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. കടുത്ത പനിയോടോപ്പാം പേശികളില്‍ അമര്‍ത്തുമ്പോള്‍ കടുത്തവേദന. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്റെ വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും മഞ്ഞ നിറം കാണുന്നതും എലിപ്പനിയുടെ ലക്ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക