തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് 11കാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ദുരിത ബാധിതരുള്ളത്. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്കി. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്സോ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക