ഇന്നലെ എലിപ്പനി ബാധിച്ച 11 പേര് കൂടി മരിച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ മരണം 62 ആയി. കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഇന്നലെ മൂന്ന് പേര് മരിച്ചു. ഇതില്‍ രണ്ട് പേര് നിരീക്ഷണത്തിലിരിക്കവെയാണ് മരിച്ചത്.
പത്തനതിട്ടയിലും പാലക്കാടും രണ്ട് വീതവും കണ്ണൂര്‍, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ജീവന് നഷ്ടമായി. കൊല്ലത്ത് രണ്ടുപേരും മലപ്പുറം വയനാട് എന്നിവിടങ്ങളില്‍ ഓരാള്വീതവും എലിപ്പനിമൂലം മരിച്ചു.
അതേസമയം ഇന്നലെ ചികിത്സതേടിയ 71 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. 123 പേര് നിരീക്ഷണത്തിലുണ്ട്. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ 143 പേരില്‍ രോഗം സ്ഥിരീകരിച്ചു. 283 പേര് നിരീക്ഷണത്തിലാണ്.
പുതിയ സീസണിലേക്കുള്ള ഉംറ വീസ അടുത്തയാഴ്ച മുതൽ; ഹാജിമാര്‍ 25നകം രാജ്യം വിടണം
പ്രതികരിക്കാൻ ഇവിടെ എഴുതുക