കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളെ തിങ്കളാഴ്ച കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കി. കോൺഗ്രസ് നേതൃത്വം തന്നെയാണ് പ്രളയ ബാധിത പ്രദേശങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.
ദിവസേന വർദ്ധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക