സംസ്ഥാന സ്കൂൾ കലോത്സവം ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് കലാകാരന്മാരുടെ കൂട്ടായ്മ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ കലോത്സവം ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്നും അവർ പറഞ്ഞു.
നിലവിലുള്ള തീരുമാനം പരിശീലനവും മറ്റുമായി പ്രധാനമായും സ്കൂൾ കലോത്സവങ്ങളെ ആശ്രയിച്ചുജീവിക്കുന്ന ലക്ഷത്തിലധികം പേരെ പ്രതിസന്ധിയിലാക്കുന്നതാണ്. സ്കൂൾ കലോത്സവം വിനോദ പരിപാടിയല്ല. നൂറു കണക്കിന് കുട്ടികൾ അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്ന വിദ്യാഭ്യാസാനുബന്ധിയായ പരിപാടിയാണ്.
അതേസമയം കലോത്സവത്തിൽ പങ്കെടുക്കുന്ന നിർധനരായ കുട്ടികൾക്ക് മേക്കപ്പ്, വസ്ത്രം എന്നിവ നൽകാൻ കൂട്ടായ്മ തയാറാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക