ശരീരാസ്വാസ്ഥ്യത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് ഈ മാസം ആറാം തീയതിയാണ് ഗോവ മുഖ്യമന്ത്രി തിരിച്ചെത്തിയത്. വീണ്ടും ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബയാണ് ഇക്കാര്യം അറിയിച്ചത്. ആമാശയത്തില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്കര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക