സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി നിർബന്ധിത പിരിവ് പാടില്ലെന്ന നിർദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. പ്രളയക്കെടുതിയിൽ തകർന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നിർബന്ധിത പിരിവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വമേധയാ നൽകുന്ന പണമാണ് സ്വരൂപിക്കേണ്ടത്. വകുപ്പു മേധാവികളും ജില്ലാ കളക്ടർമാരും നിർദേശം കർശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു.
കൂടാതെ സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ ആരോപിച്ചിരുന്നു.
അങ്കമാലിയിൽ സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; 52 വിദ്യാർത്ഥികൾക്ക് പരിക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക