ഒൻപതു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിൽ ബുൽധാനയിലെ ഖംഗോണിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.
സെപ്റ്റംബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ള സമയത്താണ് പിതാവ് ക്രൂരകൃത്യം നടത്തിയത്. ഇതിനു ശേഷം സംഭവത്തേക്കുറിച്ച് ആരോടും പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനേത്തുടർന്ന് അമ്മ കാര്യംതിരക്കിയപ്പോഴാണ് വിവരം പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക